തിരുവനന്തപുരം: സിപിഎമ്മിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്...
തിരുവനന്തപുരം: സിപിഎമ്മിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വം പ്രത്യേക യോഗം ചേരുന്നില്ലെന്നും നേതാക്കള്‍ അറിയിച്ചു. സെമിനാറില്‍ പങ്കെടുക്കില്ല എന്നത് ലീഗിന്റെ തീരുമാനമാണെന്നും പലസ്തീന്‍ വിഷയത്തില്‍ കൃത്യമായ നിലപാട് ഉണ്ടെന്നും ലീഗ് വ്യക്തമാക്കി.
സിപിഎം ക്ഷണത്തിന് നന്ദിയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിപിഎം റാലി നടത്തുന്നതില്‍ സന്തോഷമുണ്ടെന്നും ലീഗ് പങ്കെടുക്കാത്തതില്‍ കുറ്റം കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് കക്ഷി എന്ന നിലയില്‍ പങ്കെടുക്കാന്‍ ആകില്ലന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.
മാത്രമല്ല, പലസ്തീന്‍ വിഷയത്തില്‍ സിപിഐ സര്‍വകക്ഷി യോഗം വിളിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു..
Key words: P. K Kunjalikutty, League, Palestine, Ralley
COMMENTS