കൊച്ചി: ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ നിയമം പാസാക്കണമെന്ന ആവശ്യവുമായി ശശി തരൂര്‍ എം.പി. ബിസിനസിന് തടസ്സം നില്‍ക്കുന്ന നിയമങ്ങള്‍ പുനഃപരിശോധിക...
കൊച്ചി: ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ നിയമം പാസാക്കണമെന്ന ആവശ്യവുമായി ശശി തരൂര്‍ എം.പി. ബിസിനസിന് തടസ്സം നില്‍ക്കുന്ന നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, ബിസിനസ് അനുകൂല സാഹചര്യത്തിന് നിയമനിര്‍മ്മാണം നടത്തണമെന്നും സിംഗപ്പൂരില്‍ ഒരു ബിസിനസ് സംരംഭം തുടങ്ങാന്‍ മൂന്നു ദിവസം മതി. ഇന്ത്യയില്‍ അത് 120 ദിവസം വേണ്ടി വരുന്നു, കേരളത്തില്‍ 200 ല്‍ അധികം ദിനം ആവശ്യമായി വരുന്നു. ഇതില്‍ മാറ്റം വരണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
കേരളം ബിസിനസ് സൗഹൃദം ആകണമെന്ന് പറഞ്ഞ തരൂര്‍, അടുത്ത അഞ്ചുവര്‍ഷത്തില്‍ 10 ലക്ഷം യുവാക്കള്‍ നാടുവിടുമെന്നും സൂചിപ്പിച്ചു.
Key words: Kerala, Harthal, Sashi Tharoor
COMMENTS