KSU march turns violent in Thiruvananthapuram
തിരുവനന്തപുരം: കേരളവര്‍മ കോളേജ് വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദുവിന്റെ വീട്ടിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു.
സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിനിക്കും വിദ്യാര്‍ത്ഥിക്കും പരിക്കേറ്റു. ഇതേതുടര്‍ന്ന് നഗരത്തില്‍ പലയിടത്തും പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. സംഭവത്തില്‍ മൂന്ന് കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
Keywords: KSU, March, Violent, Thiruvananthapuram
COMMENTS