തൃശൂര്‍: ശ്രീകേരള വര്‍മ കോളേജ് തിരഞ്ഞെടുപ്പില്‍ ആദ്യം കെ.എസ്.യു സ്ഥാനാര്‍ത്ഥി വിജയിക്കുകയും പിന്നീട് വിജയം അംഗീകരിക്കാതെ എസ്.എസ്.ഐ പ്രതിഷേധ...
തൃശൂര്‍: ശ്രീകേരള വര്‍മ കോളേജ് തിരഞ്ഞെടുപ്പില്‍ ആദ്യം കെ.എസ്.യു സ്ഥാനാര്‍ത്ഥി വിജയിക്കുകയും പിന്നീട് വിജയം അംഗീകരിക്കാതെ എസ്.എസ്.ഐ പ്രതിഷേധിക്കുകയും റീ കൗണ്ടിംഗ് നടത്തിയപ്പോള്‍ 11 വോട്ടുകള്‍ക്ക് എസ്.എഫ്.ഐ ജയിക്കുകയും ചെയ്തത് വന്‍ വിവാദങ്ങളിലേക്കും രാഷ്ട്രീയ കോളിളക്കങ്ങളിലേക്കും വഴിമാറിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് പങ്കുണ്ടെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്.
കെ എസ് യു. തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നില്‍ മന്ത്രി ആര്‍ ബിന്ദുവാണെന്നും മന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടന്ന അന്നും മന്ത്രി ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ പറയുന്നത്.
കോളേജില്‍ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെ എസ് യുവിന്റെ ആവശ്യം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ തൃശ്ശൂരിലെ സമരപ്പന്തലില്‍ എത്തിച്ച സമരം ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി ഡിസിസി തിങ്കളാഴ്ച കളക്ടറേറ്റിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാരോപിച്ച് കെ.എസ്.യു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
അതേസമയം, വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരം തുടരാനാണ് കെ എസ് യു. തീരുമാനം. കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് നീതിലഭിക്കണമെന്നാവശ്യപ്പെട്ടും വ്യാഴാഴ്ച്ച വൈകിട്ട് 7 മണി മുതല്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.
Key words: KSU, Minister Bindu, Kerala Varma College, Election
COMMENTS