തിരുവനന്തപുരം: എട്ട് വര്‍ഷങ്ങള്‍ക്കുശേഷം യൂണിഫോമില്‍ മാറ്റത്തിനൊരുങ്ങി കെഎസ്ആര്‍ടിസി. പഴയ കാക്കി യൂണിഫോമിലേക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാര...
തിരുവനന്തപുരം: എട്ട് വര്‍ഷങ്ങള്‍ക്കുശേഷം യൂണിഫോമില്‍ മാറ്റത്തിനൊരുങ്ങി കെഎസ്ആര്‍ടിസി. പഴയ കാക്കി യൂണിഫോമിലേക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തിരിച്ചുവരുന്നത്. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കും വീണ്ടും കാക്കി വേഷമാകും. പുരുഷ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള പാന്റ്‌സും ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷര്‍ട്ടും (പോക്കറ്റില്‍ കെഎസ്ആര്‍ടിസി എംബ്ലം).
വനിതാ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്‌ലെസ്സ് ഓവര്‍കോട്ടും ആയിരിക്കും വേഷം. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും.
Key words: KSRTC,Uniform, Change


COMMENTS