കോഴിക്കോട്: കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്. അതേസമയം, പരാപാടിയില്‍ ശശി തരൂര്‍ പങ്ക...
കോഴിക്കോട്: കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്. അതേസമയം, പരാപാടിയില്‍ ശശി തരൂര്‍ പങ്കെടുക്കും. കെപിസിസി പ്രസിഡണ്ടും കോഴിക്കോട് എംപിയും തന്നെ നേരിട്ട് പരിപാടിയിലേക്ക് ക്ഷണിച്ചെന്ന് ശശി തരൂര്‍ അറിയിച്ചു. റാലിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കുന്നതില്‍ തീരുമാനം അനിശ്ചിതത്വത്തില്‍ ആയിരുന്നു. റാലിയില്‍ നിന്ന് വിട്ടുനിന്നാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ശശി തരൂരിന്റെ വിലയിരുത്തല്‍.
അതേസമയം, റാലിയില്‍ പങ്കെടുക്കാന്‍ ആര്യാടന്‍ ഷൗക്കത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനാണ് പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് നിര്‍ദേശം നല്‍കിയത് എന്നാണ് വിവരം. പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കെ.പി.സി.സി നേതൃത്വം ഷൗക്കത്തിനെ വാക്കാല്‍ അറിയിക്കുകയായിരുന്നു.
Key words: KPCC, Palestine Solidarity Rally, Kozhikode
COMMENTS