കൊല്ലം: കൊല്ലം ഓയൂരിലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കൊല്ലം ചന്ദനത്തോപ്...
കൊല്ലം: കൊല്ലം ഓയൂരിലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ഷാജഹാന്‍.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ രേഖാചിത്രം കണ്ട് ഷാജഹാനാണ് പ്രതിയെന്ന് പ്രചാരണം നടന്നിരുന്നു.
കഞ്ചാവ്, മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ് ജിം ഷാജഹാന്‍ എന്ന് വിളിക്കുന്ന ഷാജഹാന്‍. എന്നാല്‍ തനിക്ക് ഈ കേസുമായി ഒരു ബന്ധവുമില്ലെന്നാണ് ഷാജഹാന്‍ പറയുന്നത്. ഇത് സ്ഥിരീകരിക്കാന്‍ ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സ്ത്രീയുടെ രേഖാചിത്രവും പൊലീസ് തയ്യാറാക്കി പുറത്തുവിട്ടിരുന്നു. പ്രതികളെക്കുറിച്ച് പൊലീസിനെ ഇതുവരെ സൂചനകളൊന്നും ലഭിക്കാത്തതെന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.
COMMENTS