കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പൊലീസ് പുറത്തുവിട്ടു. ...
കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പൊലീസ് പുറത്തുവിട്ടു. K-L04 AF 3239 എന്നാണ് വാഹനത്തിലെ നമ്പര്‍. ഈ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവര്‍ പൊലീസിനെ അറിയിക്കാനാണ് നിര്‍ദ്ദേശം.
വെള്ള നിറമുള്ള സ്വിഫ്റ്റ് കാറിലാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഈ കാറിന്റെ നമ്പര്‍ നിലമ്പൂരിലെ മറ്റൊരു കാറിന്റെ നമ്പറാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു.
അതേസമയം പാരിപ്പള്ളിയില്‍ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഓട്ടോ അജ്ഞാത സംഘത്തിന്റേതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഏഴ് മിനിറ്റ് പ്രതികള്‍ പാരിപ്പള്ളിയില്‍ ചെലവഴിച്ചുവെന്നും പൊലീസ് അറിയിച്ചു. പൊലീസിന് പ്രതികളെ കണ്ടെത്താനാകാത്തതില്‍ വ്യാപകമായാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. അതിനാല്‍ത്തന്നെ അന്വേഷണം ഏറ്റവും കാര്യക്ഷമമായാണ് പൊലീസ് മുന്നോട്ട് കൊണ്ടുപോകുന്നത്.
Key words: Abhigail , Missing Case, Police, Car
COMMENTS