തിരുവനന്തപുരം: സംസ്ഥാനത്ത് നവംബറിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം പൊതുവേ സാധാരണയോ, അതില്‍ കൂടുതല്‍ മഴ ലഭി...
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബറിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഈ മാസം പൊതുവേ സാധാരണയോ, അതില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. മധ്യ, തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മേഖലയില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ ആണ് സാധ്യത.
വടക്കന്‍ ജില്ലകളില്‍ ചില ഭാഗങ്ങളില്‍ സാധാരണയോ അതില്‍ കൂടുതലോ ചില മേഖലയില്‍ സാധാരണയില്‍ കുറവ് മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
അതേസമയം, കേരളത്തിലെ ശക്തമായ മഴയ്ക്ക് താല്‍ക്കാലിക ശമനം ഉണ്ടാവുമെന്നാണ് അറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്നും നാളെയും സംസ്ഥാനത്ത് മഴ ശമിക്കുമെന്നാണ് വ്യക്തമാകുന്നത്.
എന്നാല്‍ മൂന്നാം തിയതി മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ അറിയിപ്പ് സൂചന നല്‍കിയിട്ടുണ്ട്.
Key words: Kerala, Rain, November
COMMENTS