തിരുവനന്തപുരം: കെ.സി വേണുഗോപാലുമായി പറയത്തക്ക യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് എടുത്ത് പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്ന...
തിരുവനന്തപുരം: കെ.സി വേണുഗോപാലുമായി പറയത്തക്ക യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് എടുത്ത് പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് കെ.സി വേണുഗോപാല്‍ തന്നെ മത്സരിക്കണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചു. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കവെയാണ് വിഷയത്തില്‍ ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.
കെ.സി വേണുഗോപാല്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പിന്റെ ചുമതല ഏറ്റെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു..
വേണുഗോപാലുമായി പറയത്തക്ക യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും ചിലര്‍ അഭിപ്രായവ്യത്യാസം ഉണ്ടാക്കാന്‍ നോക്കുന്നുണ്ടെന്നും പറഞ്ഞ ചെന്നിത്തല അത്തരക്കാരെ ചുണ്ണാമ്പ് തൊട്ട് വച്ചിട്ടുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.
Key words: K.C Venugopal, Ramesh Chennithala, Election, Alappuzha
COMMENTS