Karuvannur bank scam case
കൊച്ചി: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി. സമയം നീട്ടിനല്‍കണമെന്നുള്ള എം.എം വര്‍ഗീസിന്റെ ആവശ്യം ഇ.ഡി നിരസിച്ചതിനെ തുടര്‍ന്നാണ് ഹാജരായത്.
ഇന്ന് ഹാജരാകാനാവില്ലെന്ന് ഇ.ഡിക്ക് മെയില്‍ അയച്ചിരുന്നെങ്കിലും അംഗീകരിക്കില്ലെന്ന് ഇ.ഡി അറിയിച്ചതിനെ തുടര്‍ന്നാണ് ഹാജരാകല്‍.
കേസില്‍ ഇ.ഡി 55 പ്രതികളുടെ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രധാനപ്പെട്ട സി.പി.എം നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. അതേസമയം കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ചോദ്യംചെയ്യലില്‍ സഹകരിക്കുമെന്നും എം.എം വര്‍ഗീസ് പറഞ്ഞു.
Keywords: Karuvannur bank scam case, CPM leader M.M Varghese, ED,
COMMENTS