കാന്താരയുടെ വിജയത്തിനു ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'കാന്താര ചാപ്റ്റര്‍ 1' ഫസ്റ്റ് ലുക്ക് ടീസര്‍ നിര്‍മ്മാതാക്കള്‍ പ...
കാന്താരയുടെ വിജയത്തിനു ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'കാന്താര ചാപ്റ്റര്‍ 1' ഫസ്റ്റ് ലുക്ക് ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. തീവ്രവും ദിവ്യവുമായ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്ന ടീസര്‍ എന്ന് ഇതിനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ 'കാന്താര: എ ലെജന്റ്' വന്‍ വിജയത്തിന് ശേഷം, ഹോംബാലെ ഫിലിംസ് അവരുടെ ഏറ്റവും പുതിയ സിനിമാറ്റിക് മാസ്റ്റര്‍പീസായ 'കാന്താര ചാപ്റ്റര്‍ 1' ലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ്.
നടനും സംവിധായകനുമായ ഋഷബ് ഷെട്ടിയുടെ പേടിപ്പെടുത്തുന്നതും എന്നാല്‍ ആകര്‍ഷകവുമായ രൂപം പ്രദര്‍ശിപ്പിക്കുന്ന ടീസറാണ് സംവിധായകന്‍ സൃഷ്ടിച്ചത്. ഋഷബ് ഷെട്ടിയുടെ കഥാപാത്രത്തിന്റെ തീവ്രമായ വീക്ഷണത്തില്‍ ടീസര്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. സസ്‌പെന്‍സ് നിറഞ്ഞ അന്തരീക്ഷത്തിലൂടെയാണ് ടീസര്‍ കടന്നുപോകുന്നത്.
Key words: Kantara Chapter 1, Teaser
COMMENTS