Kandala bank fraud case
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ എന്‍.ഭാസുരാംഗനെ പാര്‍ട്ടി പുറത്താക്കി. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. നിലവില്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കൂടിയാണ് ഭാസുരാംഗന്‍.
അതേസമയം ബാങ്കില്‍ ക്രമക്കേട് കണ്ടെത്തിയതോടെ ഇയാളുടെ വീട്ടിലെ ഇ.ഡി റെയ്ഡ് 27 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാസുരാംഗന്‍ ഇ.ഡിയുടെ കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ ഭാസുരാംഗന്റെയും ബാങ്ക് സെക്രട്ടറിമാരുടെയും വീടുകളില്‍ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. 101 കോടിയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്.
Keywords: Kandala bank, ED raid, CPI, N.Bhasurangan
COMMENTS