Kanam Rajendran wii continue as CPI state secretary
തിരുവനന്തപുരം: ചികിത്സാര്‍ത്ഥം അവധിയില്‍ തുടരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പകരം ചുമതല ആര്‍ക്കും നല്‍കിയില്ല. കാനം രാജേന്ദ്രന്‍ തന്നെ സെക്രട്ടറിയായി തുടരുമെന്ന് ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനമായി.
കാനം മടങ്ങിയെത്തുന്നതുവരെ നേതൃത്വം കൂട്ടായി സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വഹിക്കാനും തീരുമാനമായി.
അതേസമയം ആരോഗ്യപരമായ കാരണങ്ങളാല്‍ മൂന്നു മാസത്തേക്ക് അവധി നല്‍കണമെന്ന കാനത്തിന്റെ ആവശ്യത്തില്‍ ഇന്നു ചേര്‍ന്ന യോഗം തീരുമാനമെടുത്തില്ല. ഇക്കാര്യത്തില്‍ സിപിഐ ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. രണ്ടു മാസത്തിനു ശേഷം കാനം രാജേന്ദ്രന്‍ പാര്‍ട്ടിയില്‍ വീണ്ടും സജീവമാകും.
Keywords: CPI state secretary, Kanam Rajendran, continue
COMMENTS