കൊച്ചി: കളമശേരിയിലെ യഹോവ സാക്ഷികളുടെ കണ്വന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പ...
കൊച്ചി: കളമശേരിയിലെ യഹോവ സാക്ഷികളുടെ കണ്വന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപന്റെ ഭാര്യ സാലി പ്രദീപന് (45) ആണ് മരിച്ചത്.
സ്ഫോടനത്തില്‍ മരിച്ച 12 വയസുകാരി ലിബ്നയുടെ മാതാവാണ്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. സാലിയുടെ മൂത്ത മകന് പ്രവീണ്‍ (24), ഇളയ മകന് രാഹുല്‍ (21) എന്നിവരും ചികിത്സയിലുണ്ട്. ഇതില്‍ പ്രവീണിന്റെ നില ഗുരുതരമാണ്.
സാലിയും മകളും സ്ഫോടനം ഉണ്ടായ സ്ഥലത്തിനടുത്താണ് ഇരുന്നിരുന്നത്. കളമശേരിയില്‍ 'യഹോവയുടെ സാക്ഷികള്‍' സഭയുടെ മൂന്ന് ദിവസത്തെ കണ്‍വന്‍ഷന്റെ സമാപന ദിനത്തിലാണ് സ്ഫോടനം നടന്നത്.
കഴിഞ്ഞ മാസം 29നായിരുന്നു സംഭവം.
പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിക്കല്‍ ലെയോണ പൗലോസ് (55), തൊടുപുഴ സ്വദേശി കുമാരി പുഷ്പന് (53), ആലുവ മുട്ടം ജവാഹര്‍ നഗര്‍ ഗണപതിപ്ലാക്കല്‍ വീട്ടില്‍ മോളി ജോയ് (61). എന്നിവരാണ് സ്ഫോടനത്തില്‍ മരിച്ച മറ്റുള്ളവര്‍.
സഭയോടുള്ള വിരോധത്തിന്റെ പേരില്‍ സ്ഫോടനം നടത്തിയ മാര്ട്ടിന് ഡൊമിനിക് പോലീസിന് കീഴടങ്ങിയിരുന്നു.
Key words: Kalamassery Blast, Death, Martin Dominic
COMMENTS