തൃശൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളയാത്ര പ്രഹസനം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സര്‍ക്കാര്‍ ...
തൃശൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളയാത്ര പ്രഹസനം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.
സര്‍ക്കാര്‍ പൊറോട്ട് നാടകം കളിക്കുന്നുവെന്നും സര്‍ക്കാര്‍ മിഷണറി ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചരണ ജാഥയാണിതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
വില കുറഞ്ഞ രാഷ്ട്രീയ പ്രചരണമാണ് നടത്തുന്നത്. കേന്ദ്രം അവഗണിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കളമാണെന്നും കെ. സുരേന്ദ്രന്‍ തൃശ്ശൂരില്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരഞ്ഞെടുപ്പ് കാര്‍ഡുകള്‍ സൃഷ്ടിക്കുന്നവര്‍ രാജ്യദ്രോഹികള്‍ ആണ്. ഇതിന് നേതൃത്വം നല്‍കിയത് പാലക്കാട് എംഎല്‍എ ആണെന്നും കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണിതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
Key words: Nava Kerala Yathra, K Surendran
COMMENTS