Justice Fathima Beevi passes away
കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്‌നാട് മുന്‍ ഗവര്‍ണറുമായിരുന്ന ജസ്റ്റീസ് ഫാത്തിമ ബീവി (96) അന്തരിച്ചു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
1958 ല്‍ മുന്‍സിഫ് ജഡ്ജിയായ ഫാത്തിമ ബീവി 1972 ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, 1974 ല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി, 1983 ല്‍ ഹൈക്കോടതി ജഡ്ജി എന്നിങ്ങനെ സേവനമനുഷ്ഠിച്ചു. 1989ല്‍ രാജ്യത്തെ ആദ്യ സുപ്രീംകോടതി വനിതാ ജഡ്ജിയായി.
തമിഴ്‌നാട് ഗവര്‍ണര്‍, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഫാത്തിമ ബീവിയെ ഈ വര്‍ഷം കേരള സര്‍ക്കാര്‍ `കേരളപ്രഭ' പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
COMMENTS