ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജ് നായകനാകുന്ന ഫാമിലി-മാസ്സ്-ആക്ഷന്‍ മൂവി 'ആന്റണി'യുടെ ട്രെയിലര്‍ റിലീസായി. നെക്സ്റ്റല്‍ സ്റ്റു...
ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജ് നായകനാകുന്ന ഫാമിലി-മാസ്സ്-ആക്ഷന്‍ മൂവി 'ആന്റണി'യുടെ ട്രെയിലര്‍ റിലീസായി.
നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിവരാണ് സുപ്രധാന വേഷങ്ങളിലെത്തുന്നത്.
രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 'സരിഗമ'യും തിയേറ്റര്‍ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ച് ഒരുക്കിയ 'ആന്റണി'യില്‍ മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ക്ക് പുറമെ വൈകാരിക ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'പൊറിഞ്ചു മറിയം ജോസി'ന്റെ വന്‍ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയാണ് 'ആന്റണി'. 2019 ഓഗസ്റ്റ് 23നാണ് 'പൊറിഞ്ചു മറിയം ജോസ്' തിയറ്റര്‍ റിലീസ് ചെയ്തത്. ആന്റണി ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തും.
Key words: Antony, Trailer
COMMENTS