ഗാസ സിറ്റി: ഗാസ സിറ്റിയിലെ അല്‍-നാസര്‍ കുട്ടികളുടെ ആശുപത്രിയില് ഇസ്രയേല്‍ രണ്ടു തവണ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഡയറക്ടര്‍ പറയുന്നതനുസ...
ഗാസ സിറ്റി: ഗാസ സിറ്റിയിലെ അല്‍-നാസര്‍ കുട്ടികളുടെ ആശുപത്രിയില് ഇസ്രയേല്‍ രണ്ടു തവണ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഡയറക്ടര്‍ പറയുന്നതനുസരിച്ച്, ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്താന്‍ നിര്‍ബന്ധിതരായി.
അതേസമയം, വടക്കന്‍ ഗാസയില്‍ നിന്ന് പലസ്തീന്‍ പൗരന്മാര്‍ക്ക് പലായനം ചെയ്യാന്‍ അനുവദിക്കുന്നതിന് ദിവസേന നാല് മണിക്കൂര്‍ പോരാട്ടം നിര്‍ത്തിവയ്ക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ റെയ്ഡുകളില്‍ 14 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഒക്ടോബര്‍ 7 മുതല്‍ ഗാസയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 10,812 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേലില്‍ ഇതേ കാലയളവില്‍ മരിച്ചവരുടെ എണ്ണം 1,400 കവിഞ്ഞു.
ഗാസയിലെ ഹമാസ് സൈനികകേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സേന അറിയിച്ചു. അന്പതോളം ഹമാസുകാരെ വധിച്ചുവെന്നും ഐഡിഎഫ് അവകാശപ്പെടുന്നു. ഗാസ സിറ്റിയിലെ അല്‍ ഖുദ്‌സ് ആശുപത്രി പരിസരത്തും വെടിവയ്പ്പ് നടക്കുകയാണ്. തെക്കന്‍ ഇസ്രയേലിലെ എയിലാറ്റ് നഗരത്തില്‍ റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല
Key words: Israel, Gaza City, War
COMMENTS