ന്യൂഡല്‍ഹി: ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പായ ജബാലിയയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്തിയ ആക്രമണത്തില്‍ രണ്ട് ഹമാസ് സൈനിക നേതാക്...
ന്യൂഡല്‍ഹി: ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പായ ജബാലിയയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്തിയ ആക്രമണത്തില്‍ രണ്ട് ഹമാസ് സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അറിയിച്ചു.
ജബാലിയയില്‍ ഇസ്രായേല്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ കുറഞ്ഞത് 195 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 120 പേരെ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായതായും ഗാസയുടെ ഹമാസിന്റെ സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു. 777 പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ഗാസയില്‍ അവശേഷിക്കുന്ന മനുഷ്യര്‍ ഭക്ഷണം, ഇന്ധനം, കുടിവെള്ളം, മരുന്ന് എന്നിവയ്ക്കായി യാചിക്കുകയാണ്. ആശുപത്രിയും അഭയ കേന്ദ്രവും അടക്കം ഇസ്രയേല്‍ തകര്‍ത്തതിനാല്‍ ഗാസനിവാസികള്‍ കൂട്ട പാലായനം നടത്തുകയാണ്.
മാത്രമല്ല, പല അയല്‍ രാജ്യങ്ങളും ഇസ്രയേല്‍ നടപടികളോട് ഇടഞ്ഞു നില്‍ക്കുകയാണ്. ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചതായി ബൊളീവിയ അറിയിച്ചു. അയല്‍രാജ്യങ്ങളായ കൊളംബിയയും ചിലിയും തങ്ങളുടെ സ്ഥാനപതികളെ തിരിച്ചുവിളിച്ചിട്ടുണ്ട്.
Key words: Gaza, Israel, War, Hamas, Commander, Killed
COMMENTS