ന്യൂഡല്‍ഹി: 16 വര്‍ഷമായി ഭരിച്ചിരുന്ന ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. തീവ്രവാദി...
ന്യൂഡല്‍ഹി: 16 വര്‍ഷമായി ഭരിച്ചിരുന്ന ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. തീവ്രവാദികള്‍ തെക്കോട്ട് പലായനം ചെയ്യുന്നുവെന്നും ആളുകള്‍ ഹമാസിന്റെ താവളങ്ങള്‍ കൊള്ളയടിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, തടവുകാരുമായുള്ള കൈമാറ്റ പദ്ധതിയുടെ ഭാഗമായി ഗാസയില്‍ തങ്ങള്‍ കൈവശം വച്ചിരിക്കുന്ന ഡസന്‍ കണക്കിന് ബന്ദികളെ മോചിപ്പിക്കാനുള്ള ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രായേല്‍ കാലതാമസം വരുത്തുന്നുവെന്ന് ഹമാസിന്റെ സൈനിക വിഭാഗം തിങ്കളാഴ്ച ആരോപിച്ചു.
എന്നാല്‍, ഗാസയിലെ കുട്ടികളുടെ ആശുപത്രിയുടെ ബേസ്മെന്റില്‍ ഹമാസ് സൂക്ഷിച്ചിരുന്ന ആയുധങ്ങളാണെന്ന് കാണിക്കുന്ന വീഡിയോയും ഫോട്ടോഗ്രാഫുകളും ഇസ്രായേല്‍ സൈന്യം ഇന്നലെ പുറത്തുവിട്ടു.
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 11,000 ഫലസ്തീനികള്‍, അവരില്‍ മൂന്നില്‍ രണ്ട് സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരും, യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ടു. 2,700 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഹമാസിന്റെ ആദ്യ ആക്രമണത്തില്‍ 1,200 പേര് ഇസ്രായേല്‍ ഭാഗത്ത് കൊല്ലപ്പെട്ടു.
Key words: Israel, Hamas, Gaza
COMMENTS