ന്യൂഡല്‍ഹി: ഇസ്രായേല്‍ - ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ താല്‍ക്കാലിക ഉടമ്പടി ഒരു ദിവസത്തേക്ക് കൂ...
ന്യൂഡല്‍ഹി: ഇസ്രായേല്‍ - ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ താല്‍ക്കാലിക ഉടമ്പടി ഒരു ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രായേലും ഹമാസും ധാരണയായി. ഇരുപക്ഷവും തമ്മില്‍ മധ്യസ്ഥത വഹിക്കുന്ന ഖത്തറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് രാവിലെയാണ് വെടിനിര്‍ത്തല്‍ അവസാനിക്കാനിരുന്നത്. അത് നീട്ടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ന്ദികളെ ഹമാസ് മോചിപ്പിക്കുന്നതിനെച്ചൊല്ലി അവസാനനിമിഷം അഭിപ്രായ വ്യത്യാസങ്ങളുണ്ടായി.
എന്നാല്‍,ഒടുവില്‍ കരാര്‍ ഒരു ദിവസം കൂടി നീട്ടാന്‍ ധാരണയായി. 30 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഹമാസ് പ്രതിദിനം 10 ഇസ്രായേല്‍ ബന്ദികളെ വിട്ടയച്ചിരുന്ന മുന്‍കാല വ്യവസ്ഥകള്‍ക്ക് കീഴിലാണ് വെടിനിര്‍ത്തല്‍ നീട്ടുന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Key words: Israel, Hamas, Ceasefire, Extended
COMMENTS