ന്യൂഡല്‍ഹി: ഇസ്രയേല്‍- ഗാസ യുദ്ധം എല്ലാ അതിരുകളും ലംഘിച്ച് മുന്നേറുമ്പോള്‍ ഗാസ മുനമ്പ് രണ്ടായി വിഭജിച്ചുവെന്ന് ഇസ്രയേല്‍ സൈന്യം. ഇസ്രയേല്‍ ...
ന്യൂഡല്‍ഹി: ഇസ്രയേല്‍- ഗാസ യുദ്ധം എല്ലാ അതിരുകളും ലംഘിച്ച് മുന്നേറുമ്പോള്‍ ഗാസ മുനമ്പ് രണ്ടായി വിഭജിച്ചുവെന്ന് ഇസ്രയേല്‍ സൈന്യം. ഇസ്രയേല്‍ സേന ഗാസ നഗരത്തെ വളഞ്ഞുവെന്നും ഇപ്പോള്‍ തെക്കന്‍ ഗാസ, വടക്കന്‍ ഗാസ എന്നിങ്ങനെ പ്രദേശം വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ഇസ്രയേല്‍ സേനയുടെ വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.
അതേസമയം, ലോകത്തെ നടുക്കിയ യുദ്ധം 29 ദിവസം പിന്നിടുകയാണ്. ഗാസ മുനമ്പിലെ മൊത്തം മരണസംഖ്യ 4,008 കുട്ടികളും 2,550 സ്ത്രീകളും ഉള്‍പ്പെടെ 9,770 ആയി ഉയര്‍ന്നതായി എന്‍ക്ലേവിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ഏറ്റവും പുതിയ അപ്ഡേറ്റില്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 243 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. 243 മരണങ്ങളില്‍, 65 എണ്ണവും രേഖപ്പെടുത്തിയിരിക്കുന്നത് അല്‍ ബുറൈജിലെയും അല്‍ മഗാസിയിലെയും മൂന്ന് അഭയാര്‍ത്ഥി ക്യാമ്പുകളിലെ താമസ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിലാണ്.
ഗാസയിലെ ആശുപത്രികള്‍ക്ക് സമീപം ജോര്‍ദാന്‍ വ്യോമസേന മരുന്നുകള്‍ എത്തിച്ചു. പരിക്കേറ്റവരെ സഹായിക്കുന്നത് കടമയാണെന്ന് ജോര്‍ദാന്‍ രാജാവ് അറിയിച്ചു.
COMMENTS