ടെല്‍ അവീവ്: തീവ്രവാദികള്‍ ബന്ദികളാക്കിയ 50 ഓളം പേരെ മോചിപ്പിക്കുന്നതുള്‍പ്പെടെ ഹമാസുമായുള്ള വെടിനിര്‍ത്തലിന് ഇസ്രായേല്‍ മന്ത്രിസഭ ഇന്ന് അംഗ...
ടെല്‍ അവീവ്: തീവ്രവാദികള്‍ ബന്ദികളാക്കിയ 50 ഓളം പേരെ മോചിപ്പിക്കുന്നതുള്‍പ്പെടെ ഹമാസുമായുള്ള വെടിനിര്‍ത്തലിന് ഇസ്രായേല്‍ മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.
ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീനികളെ മോചിപ്പിക്കുന്നതിനായി ഗാസ മുനമ്പില്‍ ബന്ദികളാക്കിയ ഡസന്‍ കണക്കിന് ആളുകളെ മോചിപ്പിക്കുന്നതിനുള്ള താല്‍ക്കാലിക വെടി നിര്‍ത്തല്‍ കരാറിന് ഇസ്രായേലും ഹമാസും താത്പര്യം പ്രകടിപ്പിച്ചതായി ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു.
എങ്കിലും കരാര്‍ അവസാനിക്കുന്ന മുറയ്ക്ക് ഹമാസിനെതിരായ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. മന്ത്രിസഭാ യോഗം വിളിച്ചുകൂട്ടിയാണ് പ്രധാനമന്ത്രി നിര്‍ണ്ണായക തീരുമാനം എടുത്തത്.
ഹമാസ് ബന്ദികളാക്കിയ 240 പേരില്‍ 50 പേരെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം ദിവസങ്ങളോളം നിര്‍ത്തിവയ്ക്കുന്ന പദ്ധതിയില്‍ ഇസ്രായേല്‍ മന്ത്രിസഭ വോട്ട് ചെയ്തു. അതേസമയം, ഹമാസിന്റെ സൈനിക ശേഷി നശിപ്പിക്കുകയും എല്ലാ ബന്ദികളെയും തിരികെ നല്‍കുകയും ചെയ്യുന്നത് വരെ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ പ്രതിജ്ഞയെടുത്തു.
COMMENTS