ന്യൂഡല്‍ഹി: ഐറിഷ് എഴുത്തുകാരന്‍ പോള്‍ ലിഞ്ചിന് 2023-ലെ ബുക്കര്‍ പ്രൈസ്. സ്വേച്ഛാധിപത്യത്തിലേക്ക് ഇറങ്ങുന്ന അയര്‍ലണ്ടിനെക്കുറിച്ചുള്ള ഡിസ്റ്...
ന്യൂഡല്‍ഹി: ഐറിഷ് എഴുത്തുകാരന്‍ പോള്‍ ലിഞ്ചിന് 2023-ലെ ബുക്കര്‍ പ്രൈസ്. സ്വേച്ഛാധിപത്യത്തിലേക്ക് ഇറങ്ങുന്ന അയര്‍ലണ്ടിനെക്കുറിച്ചുള്ള ഡിസ്റ്റോപ്പിയന്‍ കൃതിയായ 'പ്രവാചക ഗാനം' എന്ന നോവലിനാണ് പുരസ്‌കാരം.
ബുക്കര്‍ സമ്മാനം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോള്‍ ലിഞ്ച്. സിറിയന്‍ യുദ്ധവും അഭയാര്‍ഥി പ്രശ്‌നവുമാണ് എഴുത്തിന് പ്രേരണയായതെന്ന് പോള്‍ ലിഞ്ച് പറഞ്ഞു. തന്റെ രാജ്യത്തേക്ക് പുരസ്‌കാരം തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞത് അഭിമാനമെന്നും അദ്ദേഹം പ്രതികരിച്ചു.
മുന്‍കാല ജേതാക്കളായ സല്‍മാന്‍ റുഷ്ദി, മാര്‍ഗരറ്റ് അറ്റ്വുഡ്, ഹിലാരി മാന്റല്‍ എന്നിവരുള്‍പ്പെടെ എണ്ണമറ്റ വീട്ടുപേരുകളെ പ്രശസ്തിയിലേക്ക് നയിച്ച ഉന്നത സാഹിത്യ സമ്മാനം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനായി അദ്ദേഹം.
Key words: Booker Prize, Paul Lynch


COMMENTS