മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചു. ദ്രാവിഡിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചു. ദ്രാവിഡിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഉടന്‍ തീരുമാനമെടുത്തേക്കും. 2023 ലോകകപ്പില്‍ ടീം ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. എന്നിരുന്നാലും, ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. അഹമ്മദാബാദില്‍ നടന്ന മത്സരത്തിന് ശേഷം ഓസ്ട്രേലിയ ആറാം തവണയും ചാമ്പ്യന്മാരായി. ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ ദ്രാവിഡിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.
2021-ല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്റെ ചുമതല ഏറ്റെടുത്തു. 2021-ലെ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്തായതിന് ശേഷം മുന്‍ കോച്ച് രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചു. ബിസിസിഐ അദ്ദേഹത്തിന്റെ കാലാവധി നീട്ടിയിട്ടില്ല. ഇതിന് പിന്നാലെ രണ്ട് വര്‍ഷത്തെ ചുമതല ദ്രാവിഡിന് നല്‍കി. എന്നാല്‍ ഇപ്പോള്‍ 2023 ലോകകപ്പിന് ശേഷം ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചു. ടീം ഇന്ത്യ ചാമ്പ്യന്‍മാരായിരുന്നെങ്കില്‍ ദ്രാവിഡിനെ വീണ്ടും പരിശീലകനാക്കണമെന്ന ആവശ്യം ഉയരുമായിരുന്നു. എന്നാല്‍ ഇനിയുള്ള തീരുമാനം ബിസിസിഐയുടേതാണ്.
Key words: India, Rahul Dravid, Cricket
COMMENTS