മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കാണികള്‍ക്ക് ഹരം പകരാനും ക്രിക്കറ്റ് പ്രേമികള്‍ക്ക് ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാനും ഒരിക്കല്‍ ...
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കാണികള്‍ക്ക് ഹരം പകരാനും ക്രിക്കറ്റ് പ്രേമികള്‍ക്ക് ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാനും ഒരിക്കല്‍ കൂടി ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം. 2003 ലോകകപ്പിലെ ഫൈനലിന് ശേഷം ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍.
ഏകദിന ലോകകപ്പില്‍ ഓസീസിന്റെ എട്ടാം ഫൈനലാണിത്. അഞ്ചു തവണ ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് കിരീടം വിജയിച്ചിട്ടുണ്ട്. 1987,1999, 2003, 2007, 2015 വര്‍ഷങ്ങളിലായിരുന്നു ഇത്. ഇന്ത്യയുടെ നാലാം ഫൈനലാണിത്. 1983, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ കിരീടം നേടി. ക്രിക്കറ്റ് ചരിത്രത്തില്‍ 2023 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ജേതാക്കളുടെ സ്ഥാനത്ത് ഇന്ത്യയുടെ പേര് നമുടെ കരുത്തരായ ടീം എഴുതി ചേര്‍ക്കുമോ എന്ന് കാത്തിരുന്ന് കാണാം
Key words: India, Australia, Cricket
COMMENTS