ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള ചരക്കു കപ്പല്‍ ഹൂതി വിമതര്‍ തട്ടിയെടുത്തു. ഇസ്രയേലിന്റെ കപ്പലാണെന്നു തെറ്റിദ്ധരിച്ചാണ് തുര്‍ക്കിയില്‍നിന്നുള്ള...
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള ചരക്കു കപ്പല്‍ ഹൂതി വിമതര്‍ തട്ടിയെടുത്തു. ഇസ്രയേലിന്റെ കപ്പലാണെന്നു തെറ്റിദ്ധരിച്ചാണ് തുര്‍ക്കിയില്‍നിന്നുള്ള കപ്പല്‍ തട്ടിയെടുത്തത്. കപ്പലില്‍ 52 ജീവനക്കാരുണ്ട്. ചെങ്കടലില്‍ യെമനിലെ ഇറാനിയന്‍ പിന്തുണയുള്ള ഹൂതി വിമതരാണു കപ്പല്‍ റാഞ്ചിയത്.
അതേസമയം, കപ്പലിലെ 25 ജീവനക്കാരില്‍ ഇസ്രായേലികളാരും ഉണ്ടായിരുന്നില്ല. ജീവനക്കാരില്‍ യുക്രൈന്‍, ബള്‍ഗേറിയ, ഫിലിപ്പീന്‍സ്, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉണ്ടെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ കപ്പല്‍ തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഒക്ടോബറില്‍ ഫലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസിനെതിരായ യുദ്ധം ആരംഭിച്ചതുമുതല്‍ യെമനിലെ ഹൂതി വിമതര്‍ ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു, ഇസ്രായേലിനെ ലക്ഷ്യം വച്ചതായി കരുതപ്പെടുന്ന മിസൈല്‍ ആക്രമണങ്ങള്‍ പരാജയപ്പെട്ടു. ഏറ്റവും പുതിയ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആഗോള സമുദ്ര ഷിപ്പിംഗിനെതിരെ ഹൂതികള്‍ ഉയര്‍ത്തുന്ന ഭീഷണിയിലെ ആദ്യത്തെ വലിയ സംഭവമാണ് ഇന്നലത്തേത്.
COMMENTS