മുംബൈ : 2019 ഐസിസി ലോകകപ്പില്‍ കിവിസിനെതിരായ തോല്‍വിക്ക് മധുര പ്രതികാരം ചെയ്ത് ഇന്ത്യ. ടീം ന്യൂസിലന്‍ഡിനെ 70 റണ്‍സിന് പരാജയപ്പെടുത്തി ഫൈനലില...
മുംബൈ: 2019 ഐസിസി ലോകകപ്പില്‍ കിവിസിനെതിരായ തോല്‍വിക്ക് മധുര പ്രതികാരം ചെയ്ത് ഇന്ത്യ. ടീം ന്യൂസിലന്‍ഡിനെ 70 റണ്‍സിന് പരാജയപ്പെടുത്തി ഫൈനലിലേക്ക് കത്തിക്കയറി ഇന്ത്യ.
നാളെ നടക്കുന്ന രണ്ടാം സെമിയില്‍ നിന്ന് ഓസ്‌ട്രേലിയയോ ദക്ഷിണാഫ്രിക്കയോ ഇന്ത്യയെ ഫൈനലില്‍ നേരിടും. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.
2019 ലോക കപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് ഏറ്റ പാരജയത്തിനുള്ള മധുര പ്രതികാരം കൂടിയായി ഇന്ത്യയ്ക്ക് ഈ ജയം.
ഇന്ത്യന്‍ താരം വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും തങ്ങളുടെ സെഞ്ചുറികളുടെ മികവില്‍ ഇന്ത്യയെ 397/4 എന്ന ഉയര്‍ന്ന സ്‌കോറിലെത്തിച്ചു. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍ എന്നിവരും ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറിംഗ് ബാറ്റിംഗ് കാമ്പെയ്നില്‍ തിളങ്ങി. ന്യൂസിലന്‍ഡും ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവച്ചു, ഒരു ഘട്ടത്തില്‍ ഇന്ത്യയെ ബുദ്ധിമുട്ടിക്കുന്ന പോരാട്ടവീര്യവും അവര്‍ കാണിച്ചു.
എന്നാല്‍, ന്യൂസിലന്‍ഡിന്റെ ബാറ്റിംഗിനെ തകിടം മറിക്കുകയും ചില നിര്‍ണായക കൂട്ടുകെട്ടുകള്‍ തകര്‍ക്കുകയും ചെയ്ത ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി 7 വിക്കറ്റ് വീഴ്ത്തി വീണ്ടും തിളങ്ങി.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ തന്റെ ആക്രമണാത്മക കുതിപ്പോടെ ന്യൂസിലന്‍ഡിനെതിരെ മികച്ച തുടക്കമിട്ടു. പുതിയ പന്തില്‍ ന്യൂസിലന്‍ഡ് പേസര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നന്നായി കളിച്ചെങ്കിലും രോഹിത് ശര്‍മ്മ (47) തന്റെ 50ന് അടുത്തെത്തിയപ്പോള്‍ ടിം സൗത്തി ഇന്ത്യന്‍ നായകനെ പുറത്താക്കി. പവലിയനിലേക്ക് മടങ്ങുമ്പോള്‍, രോഹിത് ശര്‍മ്മ വിരാട് കോഹ്ലിയുമായി തന്റെ ദുഖം പങ്കിട്ടതിന് മറുപടിപോലെ , ന്യൂസിലന്‍ഡ് ബൗളര്‍മാരെ ശിക്ഷിച്ചാണ് ഇന്ത്യന്‍ താരം പന്തിനെ ആകാശം കാണിച്ചത്.
ശുഭ്മാന്‍ ഗില്‍ മികച്ച രീതിയില്‍ കളിക്കുകയും അര്‍ധസെഞ്ചുറി കുറിക്കുകയും ചെയ്തു, എന്നാല്‍ ആരോഗ്യ പ്രശ്നം രൂക്ഷമായപ്പോള്‍ ശുഭ്മാന്‍ ഗില്ലിന് നിരാശയോടെ മടങ്ങേണ്ടിവന്നു. ഊഴം കാത്തിരുന്ന ശ്രേയസ് അയ്യര്‍ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഗ്രൗണ്ടില്‍ ഇറങ്ങിയത്.
വിരാട് കോഹ്ലിയും (117) ശ്രേയസ് അയ്യരും (105) മികച്ച കൂട്ടുകെട്ടില്‍ കളിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചുറികള്‍ നേടിയ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് ഇന്നിംഗ്സായിരുന്നു ഇത്. ആ മനോഹര നിമിഷത്തിനു സാക്ഷിയാകാന്‍ 49 സെഞ്ച്വറികളുടെ റെക്കോഡ് സ്വന്തം പേരിലുള്ള സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഗാലറിയിലുണ്ടായിരുന്നു.
കെ എല്‍ രാഹുലിന്റെയും (39*) ശുഭ്മാന്‍ ഗില്ലിന്റെയും (80*) മികവില്‍ ഇന്ത്യ 50 ഓവറുകള്‍ക്ക് 397/4 എന്ന സ്‌കോറിലെത്തി.
ന്യൂസിലാന്‍ഡ് വിജയ പ്രതീക്ഷയോടെ കളത്തിലിറങ്ങിയെങ്കിലും വേദനയോടെ മടങ്ങേണ്ടി വരികയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് ഒരുവേള രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 220 എന്ന നിലയിലേക്ക് എത്തിയപ്പോള്‍ ഇന്ത്യയ്ക്കു നെഞ്ചിടിപ്പ് ഏറിയിരുന്നു. പക്ഷേ, ഷമിയിലൂടെ ഇന്ത്യ കളി തിരിച്ചുപിടിക്കുകയായിരുന്നു.
119 പന്തില്‍ ഏഴു സിക്‌സും ഒന്‍പതു ഫോറും സഹിതം 134 റണ്‍സെടുത്ത ഡാരില്‍ മിച്ചലായിരുന്നു കിവികളുടെ നിരയില്‍ ഏറ്റവും തിളങ്ങിയത്. ക്യാപ്ടന്‍ കെയിന്‍ വില്യംസണ്‍ 69 റണ്‍സും ഗ്‌ളെന്‍ ഫിലിപ്‌സ് 41 റണ്‍സുമെടുത്തു. മറ്റു ന്യൂസിലാന്‍ഡ് കളിക്കാര്‍ക്കൊന്നും തിളങ്ങാനായില്ല.
COMMENTS