ഏക് ഥാ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹേ എന്നിവയുടെ വിജയത്തിന് ശേഷം സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ 3 യുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്...
ഏക് ഥാ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹേ എന്നിവയുടെ വിജയത്തിന് ശേഷം സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ 3 യുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായാണ് സല്‍മാന്‍ ഖാനും കത്രീന കൈഫും ഇമ്രാന്‍ ഹാഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്‌പൈ ത്രില്ലര്‍ ടൈഗര്‍ 3 എത്തിയത്.
ബോക്സ് ഓഫീസില്‍ മികച്ച തുടക്കം കുറിച്ച ടൈഗര്‍ 3 ഏറ്റവും ഉയര്‍ന്ന രണ്ടാം ദിന കളക്ഷന്‍ പോലും രേഖപ്പെടുത്തി. സിനിമ ലോകമെമ്പാടും റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 150 കോടി രൂപ കവിഞ്ഞു.
ഇപ്പോള്‍ പുതിയ അപ്ഡേറ്റ് അനുസരിച്ച്, ടൈഗര്‍ 3 ലോകമെമ്പാടും 312 കോടി കളക്ട് ചെയ്തു. റിലീസ് ചെയ്ത് ആറാം ദിവസത്തെ കളക്ഷനാണിത്. ബോക്‌സ് ഓഫീസ് പ്രവചനം അനുസരിച്ച് ചിത്രം വാരാന്ത്യത്തില്‍ 350 കോടി കടക്കാനാണ് സാധ്യത.
Key words: Tiger 3, Salman Khan, Movie, Box Office, Collection
COMMENTS