Highcourt about Kerala Varma college election
കൊച്ചി: തൃശൂര്‍ കേരളവര്‍മ കോളേജിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ അപാകതയെന്ന് ഹൈക്കോടതി. കെ.എസ്.യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. അസാധുവായ വോട്ടുകള്‍ റീകൗണ്ടിംഗില്‍ എങ്ങനെ പരിഗണിച്ചുവെന്ന് കോടതി ചോദിച്ചു.
റീകൗണ്ടിംഗില്‍ നോട്ട വോട്ടുകള്‍ 23 ല്‍ നിന്ന് 27 ആയി ഉയര്‍ന്നതും കോടതി നിരീക്ഷിച്ചു. റീകൗണ്ടിംഗിനായുള്ള എസ്.എഫ്.ഐയുടെ അപേക്ഷയില്‍ വോട്ടുകള്‍ കൂടിയതു സംബന്ധിച്ച ഒരു കാരണവും കോടതി കണ്ടതുമില്ല. ഇതേതുടര്‍ന്നാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ വാദം തുടരുകയാണ്.
Keywords: High court, Kerala Varma college election, Recount


COMMENTS