High court order about camera on private bus
കൊച്ചി: സ്വകാര്യ ബസുകളില്‍ സുരക്ഷാ കാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
സ്വകാര്യ ബസുകളുടെ മത്സര ഓട്ടം തടയുന്നതിനായാണ് ബസുകളില്‍ രണ്ടുവീതം സുരക്ഷാ കാമറ ഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
കാമറ സ്ഥാപിക്കാത്ത ബസുകള്‍ക്ക് ഫിറ്റ്‌നസ് നല്‍കില്ലെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് കേരള ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
Keywords: High court, Camera, Private bus, Government
COMMENTS