ചെന്നൈ: തമിഴ്‌നാട്ടില്‍ അതി ശക്തമായ മഴ തുടരുന്നു. ചെന്നൈ നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. നീലഗിരി റെയില്‍പ്പാതയില്‍ മണ...
ചെന്നൈ: തമിഴ്‌നാട്ടില്‍ അതി ശക്തമായ മഴ തുടരുന്നു. ചെന്നൈ നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. നീലഗിരി റെയില്‍പ്പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മറ്റന്നാള്‍ വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിട്ടുണ്ട്. ഒന്‍പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
കൂടാതെ, കനത്ത മഴയില്‍ പാറയും മണ്ണും വീണ് റെയില്‍വേ ട്രാക്ക് തടസ്സപ്പെട്ടതിനാല്‍ കൂനൂര്‍ - ഉദഗമണ്ഡലം ട്രെയിന്‍ ഗതാഗതം റദ്ദാക്കി. ഇന്ന് കൂനൂരിനും ഉദഗമണ്ഡലത്തിനും ഇടയില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കി. റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് നീലഗിരി മൗണ്ടന്‍ റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു.
കൂടാതെ കൂനൂര്‍-മേട്ടുപ്പാളയം റോഡില്‍ മരങ്ങള്‍ കടപുഴകി വീണും മണ്ണിടിച്ചിലിലും ഗതാഗതം തടസ്സപ്പെട്ടു. യാത്രക്കാര്‍ വഴിതിരിച്ചുവിടാന്‍ നിര്‍ദേശിച്ചു.
Key words: Heavy Rain, Tamil Nadu, Holiday
COMMENTS