പത്തനംതിട്ട: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. കനത്തമഴയെ തുടര്‍ന്ന് നഗരത്...
പത്തനംതിട്ട: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍.
കനത്തമഴയെ തുടര്‍ന്ന് നഗരത്തോട് ചേര്‍ന്ന പെരിങ്ങമല ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. ഒരു വീടിന്റെ മതിലിടിഞ്ഞ് വീണു. പലയിടത്തും റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
പത്തനംതിട്ടയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവല്ലയിലും കനത്തമഴയാണ്.
അതിശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..
Key words: Rain, Pathanamthitta
COMMENTS