ധാരാളം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ് ക്യാരറ്റ്. അവ കാഴ്ചയെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കുകയും ശരീരഭാര...
ധാരാളം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ് ക്യാരറ്റ്. അവ കാഴ്ചയെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ഹൃദ്രോഗം കുറയ്ക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു, മാത്രമല്ല തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ഭക്ഷണത്തില്‍ ഈ പച്ചക്കറി കൂടുതല്‍ ഉള്‍പ്പെടുത്തുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുകതന്നെ വേണം.
വിറ്റാമിന്‍ എയുടെ കുറവ് സീറോഫ്താല്‍മിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം, ഇത് സാധാരണ കാഴ്ചയെ തകരാറിലാക്കുകയും രാത്രി അന്ധതയ്ക്ക് കാരണമാവുകയും ചെയ്യും. എന്നാല്‍ ക്യാരറ്റിന് ഇക്കാര്യത്തില്‍ നമ്മെ സഹായിക്കാനാകും. ക്യാരറ്റില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന വിറ്റാമിന്‍ എ ആല്‍ഫ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നീ രണ്ട് കരോട്ടിനോയിഡുകളില്‍ നിന്നാണ് വരുന്നത്. എന്നാല്‍ കാഴ്ചയ്ക്ക് പ്രധാനമായ ക്യാരറ്റിലെ പോഷകങ്ങള്‍ ഇവ മാത്രമല്ല. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നീ ആന്റിഓക്സിഡന്റുകളും കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഈ രണ്ട് പ്രകൃതിദത്ത സംയുക്തങ്ങള്‍ റെറ്റിനയെയും ലെന്‍സിനെയും സംരക്ഷിക്കുന്നു.
മറ്റ് പച്ചക്കറികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്യാരറ്റില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിലും, അവയ്ക്ക് പ്രമേഹ വിരുദ്ധ ഗുണങ്ങളുമുണ്ട്. ക്യാരറ്റിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയും ഇന്‍സുലിന്‍ അളവും നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അസംസ്‌കൃതമായതോ ചെറുതായി വേവിച്ചതോ ആയ ക്യാരറ്റിനും ഗ്ലൈസെമിക് സൂചിക കുറവാണ്, ഇത് സ്ഥിരമായ ഊര്‍ജ്ജ വിതരണം നല്‍കാന്‍ സഹായിക്കുന്നു.
ക്യാരറ്റില്‍ ഫൈബറിനു പുറമേ നിറയെ വെള്ളവുമുണ്ട്. ഒരു ക്യാരറ്റില്‍ ഏകദേശം 88 ശതമാനത്തോളവും വെള്ളമാണ്. മറ്റ് പച്ചക്കറികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കുറഞ്ഞ ബോഡി മാസ് ഇന്‍ഡക്‌സുമായും പൊണ്ണത്തടിയുടെ കുറഞ്ഞ നിരക്കുമായും കാരറ്റിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്തിനധികം, ക്യാരറ്റില്‍ കലോറി കുറവാണ്. ഒരു കപ്പ് ക്യാരറ്റില്‍ 52 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതുകൊണ്ട് നിങ്ങള്‍ക്ക് ഡയറ്റിലും ക്യാരറ്റ് ധാരാളമായി ഉപയോഗിക്കാം.
ക്യാരറ്റിലെ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈ ധാതു സോഡിയത്തിന്റെ അളവ് സന്തുലിതമാക്കുകയും ശരീരത്തില്‍ നിന്ന് അധിക സോഡിയവും ദ്രാവകവും തുടച്ചുനീക്കാന്‍ സഹായിക്കുകയും ചെയ്യുന്നു, ഇത് ഹൃദയത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്നു.
ക്യാരറ്റിന് ഗുണങ്ങളേറെയുണ്ടെന്ന് മനസിലായ സ്ഥിതിക്ക് പച്ചക്കറി പാത്രത്തില്‍ മറഞ്ഞിരിക്കുന്ന ക്യാരറ്റിനെ എടുത്ത് സാലഡ് ഉണ്ടാക്കിയോ ഇഷ്ടമുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയോ വെറുതെയോ കഴിച്ചോളൂ...
COMMENTS