Gold smuggling in Karipur airport
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 76 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. സ്വര്‍ണ്ണം ക്യാപ്‌സൂള്‍ രൂപത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു.
മലപ്പുറം സ്വദേശി ഷഫീഖ് ആണ് അറസ്റ്റിലായത്. ഇയാളെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്തു സംഘത്തിലെ ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. 1260 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണമാണ് പിടികൂടിയത്.
കസ്റ്റംസ് പരിശോധനയെല്ലാം കടന്ന് പുറത്തെത്തിയ ഷഫീഖിനെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ക്യാപ്‌സൂള്‍ രൂപത്തില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്.
ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത 35-ാംമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.
Keywords: Gold smuggling, Karipur airport, Two men arrested, Police
COMMENTS