ഗാസ സിറ്റി: ഇസ്രയേല്‍ പ്രത്യാക്രമണത്തിനിടയില്‍ ഇന്ധനവും വൈദ്യുതിയും നിലച്ച് ഗാസയിലെ ആശുപത്രികള്‍. ഇന്ധനം തീര്‍ന്നതോടെ വൈദ്യുതി നിലച്ച ഗാസയില...
ഗാസ സിറ്റി: ഇസ്രയേല്‍ പ്രത്യാക്രമണത്തിനിടയില്‍ ഇന്ധനവും വൈദ്യുതിയും നിലച്ച് ഗാസയിലെ ആശുപത്രികള്‍. ഇന്ധനം തീര്‍ന്നതോടെ വൈദ്യുതി നിലച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ഇന്‍കുബേറ്ററിലുള്ള ഒരു കുഞ്ഞ് അടക്കം 5 രോഗികള്‍ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 37 നവജാതശിശുക്കളാണ് അല്‍ ഷിഫയിലെ ഇന്‍കുബേറ്ററിലുള്ളത്.
അല്‍ ഷിഫയില്‍ നിലവില്‍ 1500 രോഗികളുണ്ട്. 1500 ആരോഗ്യപ്രവര്‍ത്തകരും. അഭയം തേടിയ ഒട്ടേറേപ്പേര്‍ ആക്രമണഭീഷണി കനത്തതോടെ ഒഴിഞ്ഞുപോയെങ്കിലും ഇപ്പോഴും ഇരുപതിനായിരത്തിലധികം പേര്‍ അല്‍ ഷിഫയിലുണ്ട്. ആശുപത്രി സമുച്ചയം വളഞ്ഞ ഇസ്രയേല്‍ സൈന്യം ആശുപത്രിയില്‍ ഹമാസ് ഭീകരരുണ്ടെന്നാരോപിച്ച് പുറത്തിറങ്ങുന്നവര്‍ക്കുനേരെ വെടിവയ്ക്കുകയാണ്. ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 11,070 പേര്‍ കൊല്ലപ്പെട്ടു.
COMMENTS