പത്തനംതിട്ട: പത്തനംതിട്ടയിലെ പമ്പ ത്രിവേണിയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രളയ മുന്നറിയിപ്പ് നല്‍കി. പമ്പാ ത്രിവേണിയിലെ സാഹചര്യം അതീവ ...
പത്തനംതിട്ട: പത്തനംതിട്ടയിലെ പമ്പ ത്രിവേണിയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രളയ മുന്നറിയിപ്പ് നല്‍കി. പമ്പാ ത്രിവേണിയിലെ സാഹചര്യം അതീവ ഗുരുതരം എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
നദിയില്‍ മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളും പാറക്കല്ലുകളുമാണെന്നും ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.
നവംബറില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ പമ്പ ത്രിവേണ കരകവിയും എന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, ഉത്തരവില്‍ പറയുന്നവ അടിയന്തരമായി ചെയ്തുതീര്‍ക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വിഷയത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ ചെയര്‍മാനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.
Key Words: Kerala, Pamba Thriveni, Flood
COMMENTS