Five terrorists killed in Jammu Kashmir
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
കഴിഞ്ഞ ദിവസം മൂന്നു പേരെയാണ് സൈന്യം ഇവിടെ വധിച്ചത്. കൂടുതല്‍ പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ബാരാമുള്ളയിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടുപേരെയും സൈന്യം വധിച്ചു. ഇവരില്‍ നിന്നും വന്‍ ആയുധശേഖരവും കണ്ടെടുത്തു. ഇവിടെയും ഏറ്റുമുട്ടല്‍ തുടരുകയാണ്.
Keywords: Five terrorists, Killed, Jammu Kashmir, Encounter


COMMENTS