കോട്ടയം: സിനിമാ സീരിയല്‍ താരം വിനോദ് തോമസിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനടം കുറിയന്നൂര്‍ നിവാസിയാണ് 47 കാരനായ വിനോദ് തോമസ്. പാമ്പാ...
കോട്ടയം: സിനിമാ സീരിയല്‍ താരം വിനോദ് തോമസിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനടം കുറിയന്നൂര്‍ നിവാസിയാണ് 47 കാരനായ വിനോദ് തോമസ്.
പാമ്പാടിയിലെ ഡ്രീം ലാന്‍ഡ് ബാറിനു സമീപമാണ് കാര്‍ പാര്‍ക്കു ചെയ്തിരുന്നത്. ഇന്നു രാവിലെ 11 മണിക്ക് വിനോദ് തോമസ് ബാറില്‍ എത്തിയിരുന്നതായി ബാര്‍ ഉടമ അറിയിച്ചു.
പാര്‍ക്കു ചെയ്ത കാറില്‍ സംശയം തോന്നി ശ്രദ്ധിച്ചപ്പോഴാണ് രാത്രി എട്ടരയോടെ മൃതദേഹം കണ്ടതെന്ന് ബാര്‍ അധികൃതര്‍ പറഞ്ഞു. പാമ്പാടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികളെടുത്തു.
സ്റ്റാര്‍ട്ടു ചെയ്തു നിറുത്തിയിരുന്ന കാറില്‍ നിന്നു വിഷപ്പുക അകത്തു കയറിയതാണ് മരണകാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Summary: Film actor Vinod Thomas was found dead in his car. 47-year-old Vinod Thomas is a resident of Meenadam Kuriannoor. The car was parked near the Dream Land bar in Pampadi. The owner of the bar informed that Vinod Thomas had reached the bar at 11 am today.
COMMENTS