Farmer committed suicide in Alappuzha
ആലപ്പുഴ: ആലപ്പുഴ തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കെ.ജി പ്രസാദ് (55) ആണ് ആത്മഹത്യ ചെയ്തത്. ബി.ജെ.പി കര്‍ഷക സംഘടനയായ കിസാന്‍ സംഘിന്റെ ജില്ലാ പ്രസിഡന്റ് കൂടിയാണ് പ്രസാദ്. ഇയാളുടെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തു.
തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരും മറ്റ് മൂന്ന് ബാങ്കുകളുമാണെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. 2011 ല്‍ പ്രസാദ് എടുത്തിരുന്ന കാര്‍ഷിക വായ്ക 2021 ല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ തിരിച്ചടച്ചിരുന്നു. എന്നിരുന്നിട്ടും ഇപ്പോള്‍ ഇയാള്‍ ബാങ്ക് ലോണിന് അപേക്ഷിച്ചപ്പോള്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി ലോണ്‍ അനുവദിച്ചിരുന്നില്ല.
പി.ആര്‍ എസ് വായ്പാ കുടിശികയാണ് സിബില്‍ സ്‌കോര്‍ കുറയാന്‍ കാരണമെന്നാണ് അറിഞ്ഞതെന്നും ഇതു കാരണം തനിക്ക് മറ്റ് വായ്പകളൊന്നും അനുവദിക്കുന്നില്ലെന്നുമുള്ള പ്രസാദിന്റെ കരഞ്ഞുകൊണ്ടുള്ള ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
Keywords: Farmer, Suicide, Alappuzha, Government
COMMENTS