Fake identity card case: Police questioning Rahul Mamkootathil
തിരുവനന്തപുരം: വ്യാജതിരിച്ചറിയല്‍ കാര്‍ഡ് കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യംചെയ്യലിന് ഹാജരായി. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ രാഹുലിനെ ചോദ്യം ചെയ്യുകയാണ്.
വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് രാഹുലിന്റെ വാഹനത്തില്‍ നിന്നാണെന്നതും പ്രതികള്‍ക്ക് രാഹുലുമായി അടുത്ത ബന്ധമുള്ളതാണെന്നതുമാണ് പൊലീസിനെ ചോദ്യംചെയ്യാന്‍ പ്രേരിപ്പിച്ച ഘടകം.
അതേസമയം പൊലീസിന്റെ ഏതു ചോദ്യത്തിനും മറുപടി നല്‍കുമെന്നും വിഷയത്തിലെ രാഷ്ട്രീയ അജണ്ടയെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും രാഹുല്‍ വ്യക്തമാക്കി. സാക്ഷിമൊഴി നല്‍കാനാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് തനിക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
Keywords: Rahul Mamkootathil, Fake identity card case, Police
COMMENTS