തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ രേഖ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ സാധ്യതയെന്ന വാര്‍ത്തയോട് പ്രതികരിച്ച്...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ രേഖ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ സാധ്യതയെന്ന വാര്‍ത്തയോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സി.ബി.ഐ അന്വേഷണത്തെ ഭയമില്ല. കേരളത്തിലെ സി.പി.എമ്മും ബി.ജെ.പിയും ഒറ്റക്കെട്ടായി നടത്തിയ നീക്കമാണിതെന്നും മൂവാറ്റുപുഴയിലെ പരാതിയെ കുറിച്ചറിയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
വിവിധ രാഷ്ട്രീയ സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ പരാതിയിലാണ് നടപടി. ആദ്യം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് അന്വേഷണം ഏല്‍പ്പിച്ചത്. എന്നാലിപ്പോള്‍ സിബിഐ അന്വേഷണത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Key words: Rahul Mankoottathil, Congress, CBI, Probe
COMMENTS