റിയാദ്: സൗദി അറേബ്യന്‍ എയര്‌ലൈന്‍സും (സൗദിയ) എത്തിഹാദ് എയര്‍വേയ്‌സും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചു. സൗദി അറേബ്യയുട...
റിയാദ്: സൗദി അറേബ്യന്‍ എയര്‌ലൈന്‍സും (സൗദിയ) എത്തിഹാദ് എയര്‍വേയ്‌സും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചു.
സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍വേസും (സൗദിയ) 30 ശതമാനവും, അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എത്തിഹാദ് എയര്‍വേയ്‌സ് 20 ശതമാനവുമാണ് ടിക്കറ്റ് നിരക്കില്‍ ഇളവു പ്രഖ്യാപിച്ചത്. അതേസമയം, പരിമിത കാലത്തേക്കാണ് ടിക്കറ്റ് നിരക്കിളവ് ലഭിക്കുക.
പ്രത്യേക പ്രൊമോഷണല്‍ ഓഫറിന്റെ ഭാഗമായാണ് സൗദിയ 30 ശതമാനം വരെ കിഴിവ് നല്‍കുന്നത്. സൗദിയയില്‍ മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കും ഓഫറുണ്ട്. ബിസിനസ്, ഇക്കണോമി ക്ലാസ് വേര്‍തിരിവില്ലാതെ ഓഫറുകള്‍ ബാധകമാണ്.
സൗദിയിലുള്ളവര്‍ക്ക് 2023 ഡിസംബര്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 10 വരെയുള്ള യാത്രാ കാലയളവിലെ യാത്രകള്‍ക്ക് നിരക്കിളവ് ലഭിക്കും. ഇതിനായി നവംബര്‍ 29 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. സൗദിക്ക് പുറത്തുള്ളവര്‍ക്ക് 2024 ജനുവരി 11 മുതല്‍ മാര്‍ച്ച് 10 വരെയുള്ള യാത്രകള്‍ക്കായി നവംബര്‍ 24 മുതല്‍ നവംബര്‍ 30 വരെ ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
എത്തിഹാദ് 20ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് 20 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര യാത്രകള്‍ക്ക് മാത്രമുള്ള വൈറ്റ് ഫ്രൈഡേ ഓഫര്‍ ആണിത്.
COMMENTS