ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ ഇടതു കാല്‍മുട്ടിന് വിജയകരമായി ശസ്ത്രക്രിയ നടത്തി. ഇതോടെ അടുത്ത വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ നട...
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ ഇടതു കാല്‍മുട്ടിന് വിജയകരമായി ശസ്ത്രക്രിയ നടത്തി. ഇതോടെ അടുത്ത വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ആരോഗ്യകരമായ തിരിച്ചുവരവ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് താരം.
32-കാരനായ സ്റ്റാര്‍ ഓള്‍റൗണ്ടറിന് ഈ വര്‍ഷം ഓസ്ട്രേലിയയ്ക്കെതിരായ അവസാന മൂന്ന് ആഷസ് ടെസ്റ്റുകളില്‍ ബൗള്‍ ചെയ്യാന്‍ കഴിഞ്ഞില്ല, കൂടാതെ അടുത്തിടെ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ബാറ്ററായി മാത്രം ഒതുങ്ങേണ്ടിയും വന്നു അദ്ദേഹത്തിന്.
ലോകകപ്പിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് അദ്ദേഹം ഈ മാസം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു.ലണ്ടനിലെ ക്രോംവെല്‍ ഹോസ്പിറ്റലിന് പുറത്ത് ഊന്നുവടിയില്‍ നില്‍ക്കുന്ന ചിത്രം സഹിതം സ്റ്റോക്‌സ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്തിരുന്നു.
ജനുവരി 25 ന് ഹൈദരാബാദിലാണ് ഇന്ത്യയില്‍ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയില്‍ എത്തുന്നതിന് രണ്ടാഴ്ച മുമ്പ് ഇംഗ്ലണ്ട് ടീം സന്നാഹ ക്യാമ്പിനായി യു.എ.ഇ ലേക്ക് പറക്കും. 2024 ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ തന്റെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ 2024ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താന്‍ കളിക്കില്ലെന്ന് സ്റ്റോക്‌സ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
2023 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഏറ്റവും ചെലവേറിയ സൈനിംഗ് ആയിരുന്നു സ്റ്റോക്സ്, പക്ഷേ പരിക്ക് കാരണം രണ്ട് മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്.
Key words: England, Captain, Ben Stokes, Surgery, Success
COMMENTS