ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഇന്ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഫ്ഗാനിസ്ഥാനില്‍ പരിശീലനം നേടിയ ലഷ്‌കര്‍-ഇ-തൊയ്ബ (എ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഇന്ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഫ്ഗാനിസ്ഥാനില്‍ പരിശീലനം നേടിയ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച ധര്‍മ്മസാല്‍ ബെല്‍റ്റിലെ ബാജിമാല്‍ മേഖലയില്‍ ഭീകരര്‍ക്കെതിരായ ഓപ്പറേഷനില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാത്രിയോടെ വെടിവയ്പ്പ് നിര്‍ത്തിയതായും പ്രദേശം വലയത്തിലാക്കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇന്ന് രാവിലെ വെടിവയ്പ്പ് പുനരാരംഭിച്ചു, രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു, ഓപ്പറേഷന്‍ അവസാന ഘട്ടത്തിലാണെന്നും അധികൃതര്‍ പറഞ്ഞു.
കൊടും വനമേഖലയില്‍ നിന്ന് ഭീകരര്‍ രക്ഷപ്പെടാതിരിക്കാന്‍ രാത്രിയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും പ്രദേശം വളഞ്ഞതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊല്ലപ്പെട്ട പാകിസ്ഥാന്‍ ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലഷ്‌കര്‍ ഇ.ടിയുടെ ഉന്നത കമാന്‍ഡറായ ക്വാറി കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ സംഘത്തോടൊപ്പം രജൗരി-പൂഞ്ചില്‍ സജീവമായിരുന്നു, ഡാംഗ്രി, കാണ്ടി ആക്രമണങ്ങളുടെ സൂത്രധാരനും ഇയാളാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
മേഖലയിലെ തീവ്രവാദം പുനരുജ്ജീവിപ്പിക്കാനാണ് ഇയാളെ അയച്ചതെന്നും അവര്‍ പറഞ്ഞു.
COMMENTS