Electricity rate will increase every year - Minister K.Krishnankutty
തിരുവനന്തപുരം: എല്ലാവര്‍ഷവും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നും ഇനി മുതല്‍ എല്ലാവര്‍ഷവും വൈദുതി നിരക്ക് കൂട്ടുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിക്കുന്ന രീതിയിലേ മുന്നോട്ടുപോകാനാവൂയെന്നു പറഞ്ഞ മന്ത്രി ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കണക്കുകളൊക്കെ പരിശോധിച്ചതിനുശേഷമാണ് തീരുമാനമെന്നും ഇപ്പോഴത്തേത് അത്ര വലിയ വര്‍ദ്ധനവല്ലെന്നും വ്യക്തമാക്കി.
ഇതോടെ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകളില്‍ യൂണിറ്റിന് ശരാശരി 20 പൈസ കൂടും. രണ്ടു മാസത്തെ ബില്ലില്‍ 100 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാവുക.
Keywords: K.Krishnankutty, Electricity rate, Increase, Yearly
COMMENTS