Madhyapradesh & Chattisgrah Election
റായ്പുര്‍: മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇന്ന് വോട്ടെടുപ്പ്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മധ്യപ്രദേശില്‍ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം ഛത്തീസ്ഗഡില്‍ രണ്ടാംഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. ഇവിടെ നവംബര്‍ ഏഴിനു നടന്ന ആദ്യഘട്ടത്തില്‍ 78 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു.
രണ്ടിടത്തും ബി.ജെ.പി - കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. മധ്യപ്രദേശില്‍ ബി.എസ്.പി -ജിജിപി സഖ്യവും എസ്പിയും ഏതാനും മണ്ഡലങ്ങളില്‍ നിര്‍ണ്ണായക ശക്തിയാണ്.
Keywords: Election, Madhyapradesh, Chattisgrah
COMMENTS