തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഭാസുരാംഗനെ വീണ്ടും ചോദ്യം ചെയ്തേക്കും, മൂന്ന് പേര്‍ക്ക് കൂടി ഇ.ഡി നോട്ടീസ്. ...
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഭാസുരാംഗനെ വീണ്ടും ചോദ്യം ചെയ്തേക്കും, മൂന്ന് പേര്‍ക്ക് കൂടി ഇ.ഡി നോട്ടീസ്.
ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ഭാസുരാംഗനെ ഇ ഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എപ്പോള്‍ വിളിച്ചാലും ഇ ഡിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് ഭാസുരാംഗന് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ബാങ്കില്‍ വന്‍ നിക്ഷേപമുള്ള മൂന്നു പേര്‍ക്ക് ഇ ഡി നോട്ടീസ് നല്കി. ക്രമക്കേട് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ഇ.ഡിക്ക് ലഭിച്ചു.
അതേസമയം, ഭാസുരാംഗനെതിരെ പാര്‍ട്ടിയും നടപടി എടുത്തു. ബാങ്കിന്റെ മുന്‍ പ്രസിഡന്റായ ഭാസുരാംഗനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഐ പുറത്താക്കി. നിലവില്‍ മണ്ഡലം കമ്മിറ്റി അംഗമാണ്. ജില്ലാ എക്സിക്യൂട്ടിവിന്റേതാണ് തീരുമാനം. ഭാസുരംഗനെ പ്രാഥമിക അംഗത്വത്തിലേക്ക് നേരത്ത തരംതാഴ്ത്തിയിരിന്നു.
ഭാസുരാംഗന് പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗന്റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.
COMMENTS