തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീന്‍ തകരാറായതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം തടസപ്പെട്ടതെന്ന് അധികൃതര...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീന്‍ തകരാറായതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം തടസപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മെഷീന്‍ തകരാറിലായതിനാല്‍ ഇന്ന് രാവിലെ മുതല്‍ റേഷന്‍ വിതരണം നല്‍കാനാകുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. അതേസമയം, സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നെറ്റ് വര്‍ക്ക് തകരാറാണ് ഇന്ന് മെഷീന്‍ തകരാറിലാകാന്‍ കാരണം.
കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. അടുത്തിടെയായി ഇ പോസ് മെഷീന്‍ തകരാറിലാകുന്നത് പതിവായിരിക്കുകയാണ്.
Key words: Ration Shop, Kerala, Distribution, Interrupted
COMMENTS